ഒരു മണ്ഡലത്തില്‍ ജയിക്കുന്ന സ്ഥാനാര്‍ഥിയേക്കാള്‍ ഇരട്ടി വോട്ട് പരാജിതരായ എതിര്‍ സ്ഥാനാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് നേടുന്നുണ്ട്. ഭൂരിപക്ഷം എതിര്‍ത്ത് വോട്ട് ചെയ്തിട്ടും സാങ്കേതികമായി ഒരാള്‍ ജയിച്ച് വരുന്നത് കണക്കുകള്‍ കൊണ്ടുള്ള ഗിമ്മിക്ക് മാത്രമാണ്.

- ജോണ്‍ പോള്‍
സൗമ്യയുടെ ദാരുണമായ അന്ത്യവും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അനാഥത്വവും ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഉണ്ടായ പ്രതികരണം വളരെ വലുതാണ്, എന്നിട്ടും അധികൃതര്‍ കണ്ണടച്ചിരിക്കുന്നു-മോഹന്‍ലാല്‍
വി.എസ് അച്യുതാന്ദനന്‍ മന്ത്രിസഭയിലെ പ്രതിപക്ഷനേതാവാണ്. മുഖ്യമന്ത്രിക്ക് എടുത്തുപറയാന്‍ ഭരണനേട്ടങ്ങളില്ല. വി.എസിന്റെ ഇരട്ടമുഖം തുറന്നുകാട്ടണം.-എ.കെ. ആന്റണി
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി അനായാസേന തെരഞ്ഞെടുക്കും. ഇപ്പോള്‍ അതൊരു വിഷയമേയല്ല. ആദ്യമായല്ലല്ലോ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്-പിണറായി വിജയന്‍
പി.ബിയില്‍ പങ്കെടുക്കാന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവരാണ് ഹെലികോപ്റ്റര്‍ യാത്രയെ കുറ്റപ്പെടുത്തുന്നത്. ഹെലികോപ്റ്റര്‍ യാത്ര തെറ്റാണെങ്കില്‍ പിറണായിയും കോടിയേരിയും പി.ബി യോഗത്തിന് തീവണ്ടിയില്‍ പോകണം-വയലാര്‍ രവി
തെറ്റുപറ്റിയാല്‍ അത് തിരുത്താന്‍ തയാറാവണം. പിന്നെ മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നതിലും പ്രശ്‌നമുണ്ട്. ഞാന്‍ വിശ്വാസിയാണ് പ്രശ്‌നങ്ങളുണ്ട്-സിന്ധുജോയ്
ജനങ്ങള്‍ എന്ന് പറയുന്നതും പാര്‍ട്ടി എന്ന് പറയുന്നതും രണ്ടായി കാണേണ്ടതില്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് പാര്‍ട്ടിയുടെ നയപരിപാടികള്‍. അപ്പോള്‍ പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പാക്കുക എന്ന് പറഞ്ഞാല്‍ ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നാണര്‍ഥം.-വി.എസ്
ഇടതുമുന്നണി ഭരണത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കാനാവില്ല. പാസ് മാര്‍ക്ക് കൊടുക്കാം. സി.പി.എമ്മിലും ഘടകകക്ഷികളിലുമെല്ലാം തമ്മില്‍ തല്ലും ഗ്രൂപ്പിസവുമാണ്. കൂട്ടായ പ്രവര്‍ത്തനമില്ല. ശിഥിലീകരണമാണ് കാണാന്‍ കഴിഞ്ഞത്. -വെള്ളാപ്പള്ളി നടേശന്‍
ലോകപ്രശസ്തമാകുന്ന അഴിമതികളാണ് ഇന്ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്രത്തില്‍ അരങ്ങേറുന്നത്. മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ ചെയ്തികളും ഒന്നൊന്നായി പുറത്തുവരുന്നു. ഇടതുപക്ഷത്തെയാണ് ജനം ഉറ്റുനോക്കുന്നത്.